മലപ്പുറം സ്വദേശി ലോഡ്ജിൽ കുഴഞ്ഞു വീണു മരിച്ചു

മലപ്പുറം സ്വദേശി ലോഡ്ജിൽ കുഴഞ്ഞുവീണ്​ മരിച്ചു കരുനാഗപ്പള്ളി: മലപ്പുറം സ്വദേശി ലോഡ്ജിൽ കുഴഞ്ഞുവീണ്​ മരിച്ചു. തിരൂരങ്ങാടി പുത്തൂർ വലിയകത്ത് വീട്ടിൽ ഷാഹിദ് റഹിം (44) ആണ് മരിച്ചത്. ബിസിനസ് ആവശ്യങ്ങൾക്കായി മലപ്പുറത്തുനിന്ന്​ കരുനാഗപ്പള്ളിയിലെത്തി കെ.എസ്.ആർ.ടി.സി ബസ്​ സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ സുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്നു. ചൊവ്വാഴ്ച വെളുപ്പിന് ശ്വാസതടസ്സം നേരിട്ട് കുഴഞ്ഞുവീണു. തുടർന്ന് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കരുനാഗപ്പള്ളി പൊലീസെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. മരണത്തിൽ മറ്റ് ദുരൂഹതകളില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.