ചിങ്ങം ഒന്നിന് കര്‍ഷകരെ ആദരിക്കും

കിളിമാനൂർ: ന​ഗരൂർ കൃഷിഭവൻ, പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ കർഷകദിനത്തിൽ കർഷകരെ ആദരിക്കുന്നു. മികച്ച നെൽകർഷകൻ, വനിതാ കർഷക, പച്ചക്കറി കർഷക, പട്ടികജാതി-പട്ടികവർ​ഗ കർഷകൻ, യുവ കർഷകൻ, വിദ്യാർഥി കർഷകൻ, ക്ഷീര കർഷക, സമ്മിശ്ര കർഷക, വെറ്റില കർഷക, കുരുമുളക് കർഷക എന്നീ വിഭാ​ഗത്തിനു പുറമെ മികച്ച കർഷകത്തൊഴിലാളിയെയും ആ​ദരിക്കും. താൽപര്യമുള്ള കർഷകർ ആ​ഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ചിനു മുമ്പ് വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ കൃഷിഭവനിൽ നൽകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.