സാരികളില്‍നിന്നും ചവിട്ടുമെത്ത തയാറാക്കുന്നതിന്​ പരിശീലനം

വെള്ളറട: പെരിങ്കടവിള ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉപയോഗശൂന്യമായ സാരികളില്‍നിന്നും ചവിട്ടുമെത്ത തയാറാക്കുന്നതിനുള്ള പരിശീലനം അമാസ് നേതൃത്വത്തില്‍ നല്‍കി. ഈമാസം വീടുകളില്‍നിന്നും ഉപയോഗശൂന്യമായ സാരികള്‍ ശേഖരിച്ച്​ പ്രദര്‍ശിപ്പിക്കും. ആവശ്യക്കാര്‍ക്ക് നൽകിയ ശേഷം ബാക്കി വരുന്ന സാരികളില്‍നിന്നും ചവിട്ടുമെത്ത തയാറാക്കി കൃത്യമായി യൂസര്‍ ഫീസ് നല്‍കുന്നവര്‍ക്കും ഉപയോഗ്യശൂന്യമായ സാരി നല്‍കിയവര്‍ക്കും സമ്മാനമായി നല്‍കുകയാണ് പഞ്ചായത്തിന്‍റെ ലക്ഷ്യം. ജൂലൈയിൽ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഹരിതകർമ സേന അംഗങ്ങളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന്‍ ആദരിച്ചു. വൈസ് പ്രസിഡന്റ് എസ്. ബിന്ദു, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കാനക്കോട് ബാലരാജ്, ജനപ്രതിനിധികളായ ധന്യ പി. നായര്‍, സചിത്ര, ജയചന്ദ്രന്‍, കാക്കണം മധു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിന്‍ ബോസ്, അസിസ്റ്റന്റ് സെക്രട്ടറി രജിത്ത് ആര്‍, വി.ഇ.ഒ ലക്ഷ്മി എ.എസ്, ഹരിത സഹായ സ്ഥാപനമായ അമാസിന്റെ പ്രതിനിധി അമൃത്, കുടുംബശ്രീ ചെയര്‍പേഴ്‌സൻ സചിത്ര എന്നിവര്‍ പങ്കെടുത്തു. ചിത്രം. പെരിങ്കടവിള ഗ്രാമപഞ്ചായത്തിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഹരിതകര്‍മ സേന അംഗങ്ങളെ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.