വിതുര: യൂത്ത് കോൺഗ്രസ് തൊളിക്കോട് തേക്കുംമൂട് ജോൺസൺ നഗറിൽ സംഘടിപ്പിച്ച സായാഹ്ന സംഗമം കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷഫീർ ഉദ്ഘാടനം ചെയ്തു. പ്ലസ്ടു, എസ്.എസ്.എൽ.സി വിജയികളെ ആദരിച്ചു. വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് തുരുത്തി മേഖല കമ്മിറ്റി സെക്രട്ടറി ഫൈസൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് അമൽ അശോക്, തുരുത്തി മേഖല പ്രസിഡന്‍റ് അസ്‌ലം തേവൻപാറ, തേക്കുംമൂട് യൂനിറ്റ് പ്രസിഡന്‍റ് ജിബിൻ കുരിശിങ്കൽ എൻ.എസ്. ഹാഷിം, പി. പുഷ്പാംഗദൻ നായർ, തൊളിക്കോട് ഷാൻ, ആന്‍റണി കുട്ടപ്പൻ, പനക്കോട് സത്യൻ, റാഷിദ് ഇരുത്തല, ഷൈൻ പുളിമൂട്, വിജയനാഥ്, അഖിൽ ദിലീപ്, നൗഷാദ് വെള്ളംകെട്ടുപാറ, നാസർ പച്ചമല, ഡേവിഡ്, ഷീജ പച്ചമല, സജീഷ, സെയ്ദ് അഫ്സൽ, റഹീം പാമ്പാടി, ഗഫൂർ പച്ചമല തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: യൂത്ത് കോൺഗ്രസ് തൊളിക്കോട്ട് സംഘടിപ്പിച്ച സായാഹ്ന സംഗമം ബി.ആർ.എം. ഷഫീർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.