മാവേലി സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു

പാറശ്ശാല: അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പോങ്ങില്‍ പുതിയതായി ആരംഭിച്ച മാവേലി സ്‌റ്റോറിന്‍റെ ഉദ്ഘാടനം മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിച്ചു. പൊതു വിപണിയില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നതിനാലാണ് വിലക്കയറ്റം കേരളത്തില്‍ പിടിച്ചുനിർത്താന്‍ കഴിയുന്നതെന്ന് മന്ത്രി പറഞ്ഞു. കെ. ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വി.പി. സുനില്‍കുമാര്‍ ആദ്യവില്‍പന നടത്തി. അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എം.വി. മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അശ്വതി ചന്ദ്രന്‍, വാര്‍ഡ് മെംബര്‍ പി.ടി. ബീന, എ.എസ് ആനന്ദകുമാര്‍, ടി. ശ്രീകുമാര്‍, വെണ്‍പകല്‍ അവനീന്ദ്രകുമാര്‍, കൊടങ്ങാവിള വിജയകുമാര്‍, ജി.എന്‍. ശ്രീകുമാരൻ, സപ്ലൈകോ മേഖല മാനേജര്‍ ജലജ ജി.എസ്. റാണി, ജി.കെ. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം. അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പോങ്ങില്‍ പുതിയ മാവേലി സ്‌റ്റോര്‍ മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.