ഉദ്​ഘാടനപ്പിറ്റേന്ന്​ ഇ-ബസ്​ വഴിയിലായി

തിരുവനന്തപുരം: കഴിഞ്ഞദിവസം ഉദ്​ഘാടനം ചെയ്​ത ഇലക്​ട്രിക്​ ബസുകളിലൊന്ന്​​ യാത്രാമധ്യേ വഴിയിലായി. ​ബ്ലൂ സര്‍ക്കിള്‍ ബസാണ് വൈകീട്ട് തമ്പാനൂരേക്കുള്ള യാത്രയില്‍ പനവിളയിൽവെച്ച് കേടായത്. ഈ സമയം ബസിൽ യാത്രക്കാരുണ്ടായിരുന്നു. സാ​ങ്കേതികത്തകരാറാണ് കാരണമെന്ന്​​ സ്വിഫ്​റ്റ്​ അധികൃതർ പറഞ്ഞു​. ബാറ്ററി തകരാറാണെന്ന് ജീവനക്കാര്‍ പറയുന്നു. പൂർണമായി ചാർജ്​ ചെയ്താണ് ബസ് നിരത്തിലിറക്കിയത്. കേടായ സമയത്ത് 40 ശതമാനത്തിനുമേല്‍ ചാർജുണ്ടായിരുന്നു. ബാറ്ററി തകരാര്‍ എന്ന സന്ദേശം തെളിഞ്ഞശേഷം​ ബസ് നില്‍ക്കുകയായിരുന്നു. കനത്തമഴയിൽ വെള്ളം കയറി സാങ്കേതിക തകരാര്‍ സംഭവിച്ചതാണോ എന്നും സംശയമുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ റിക്കവറി വാന്‍ ഉപയോഗിച്ച് ബസ് കെട്ടിവലിച്ച് വികാസ്​ ഭവൻ ഡിപ്പോയിലേക്ക് മാറ്റി. അറ്റകുറ്റപ്പണിക്ക് കരാര്‍ നല്‍കിയ കമ്പനിയുടെ ടെക്​നീഷ്യൻമാർ പരിശോധന തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.