ജാതി ടീം വംശീയ മനോഘടനയിൽനിന്ന് ഉരുത്തിരിഞ്ഞത് -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: നഗരസഭ മേയറുടെ ജാതി തിരിച്ചുള്ള ടീം പ്രഖ്യാപനത്തിലൂടെ ഇടതുപക്ഷത്തിന്‍റെ വംശീയ വിവേചന അജണ്ടയാണ് പുറത്തുവന്നതെന്ന് വെൽഫെയർ പാർട്ടി ജില്ല സെക്രട്ടേറിയറ്റ്. പട്ടികജാതി ഫണ്ട് തട്ടിയെടുക്കാനായാണ്​ ജാതി തിരിച്ച് കായിക ടീമുകൾ രൂപവത്​കരിച്ചിരിക്കുന്നത്. കോർപറേഷനിൽ മറ്റ് പലവഴിയിലൂടെയും എസ്.സി/എസ്.ടി ഫണ്ട് പാഴായി പോകുകയാണ്. അതിനെതിരെ നടപടിയെടുക്കാത്ത മേയർ കായിക വിനോദങ്ങളിൽ എസ്.സി/എസ്.ടി ടീമുകൾ രൂപവത്​കരിക്കുന്നത് വിരോധാഭാസവും തട്ടിപ്പിന്‍റെ പുതുവഴികൾ തുറക്കാനുമാണെന്ന് വെൽഫെയർ പാർട്ടി ജില്ല സെക്രട്ടേറിയറ്റ് പറഞ്ഞു. ജില്ല പ്രസിഡന്‍റ്​ എൻ.എം. അൻസാരി അധ്യക്ഷതവഹിച്ചു. ജന.സെക്രട്ടറി അഡ്വ. അനിൽകുമാർ, മെഹബൂബ് പൂവാർ, മുംതാസ് ബീഗം എന്നിവർ സംസാരിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.