കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാണാതായ യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിൽ നെടുമങ്ങാട്: കാണാതായ യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിൽ കണ്ടെത്തി. ആര്യനാട് പറണ്ടോട് വലിയകലുങ്ക് ഷിബു മന്ദിരത്തിൽ വേണുഗോപാലൻ നായരുടെ മകൻ ആര്യനാടൻ എന്ന് വിളിക്കുന്ന ഷിബുവിനെ (41) ആണ് വീട്ടിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടത്. നെടുമങ്ങാട് കല്ലിംഗൽ ബിവറേജ് കോർപറേഷൻ മദ്യവിൽപനശാലക്ക് സമീപമുള്ള കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് നാല് ദിവസം പഴക്കമുള്ളതായി കരുതുന്നു. വീട്ടിൽനിന്ന്​​ ദുർഗന്ധം ഉണ്ടായതോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഷിബുവിനെ കാണാനില്ലെന്ന് പറഞ്ഞ്​ അമ്മ സതികുമാരി നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ മാസം 27 മുതൽ കാൺമാനില്ലെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. മദ്യപിച്ച് വീട്ടിൽ പോകാതെ ഈ കെട്ടിടത്തിലും പരിസരങ്ങളിലുമാണ് ഷിബു കഴിഞ്ഞുവന്നത്. അവിവാഹിതനായ ഇയാൾ ഓട്ടോ ഡ്രൈവറായിരുന്നു. നെടുമങ്ങാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഫോട്ടോ : ഷിബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.