തിരുവനന്തപുരം: കോർപറേഷൻ പുതുതായി ആരംഭിക്കുന്ന സ്പോർട്സ് അക്കാദമിയിലേക്ക് ജാതി തിരിച്ച് കുട്ടികളുടെ കായിക ടീമുകൾ രൂപവത്കരിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ. ടീമിൽ പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് പ്രത്യേക ടീം ഉണ്ടാക്കുമെന്ന പ്രഖ്യാപനം വിവാദമായതോടെയാണ് മലക്കംമറിച്ചിൽ. ദലിത് കുട്ടികൾക്കായി പ്രത്യേക ഫണ്ട് ഉപയോഗിച്ച് പരിശീലനം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും ഔദ്യോഗിക ടീമിൽ എല്ലാവർക്കും സ്ഥാനമുണ്ടാകുമെന്നും കുട്ടികൾക്ക് ഒരുമിച്ച് പരിശീലനം നൽകുമെന്നും ചൊവ്വാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ മേയർ വിശദീകരിച്ചു. കോർപറേഷന്‍റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് അഞ്ചു മുതൽ 10വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി ജനറൽ/ എസ്.സി വിഭാഗങ്ങൾക്ക് പ്രത്യേകം ടീമുകൾ ഉണ്ടാക്കുമെന്ന മേയറുടെ പ്രഖ്യാപനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമര്‍ശനം ഉയന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.