വിതുര: കനത്ത മഴയിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. തുടർച്ചയായി പെയ്യുന്ന മഴ മലയോര പ്രദേശങ്ങളിലും തീരദേശത്തും കാർഷിക മേഖലയിലും വലിയ നഷ്ടങ്ങൾ വിതച്ചിരിക്കയാണ്. പേമാരിയിലും കാറ്റിലും വീട് നഷ്ടപ്പെട്ടവരെയും ജോലി നഷ്ടപ്പെട്ടവരെയും സഹായിക്കാൻ അടിയന്തരമായി സൗജന്യ റേഷനും സാമ്പത്തിക സഹായവും വിതരണം ചെയ്യണമെന്ന് വിതുരയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി ആവശ്യപ്പെട്ടു. ഈ മേഖലയിലെ മുഴുവൻ ആശുപത്രികളിലും ജീവൻരക്ഷ മരുന്നുകൾ അടിയന്തരമായി എത്തിക്കണം. ജില്ല ആശുപത്രിയായ നെടുമങ്ങാട്ട് 24 മണിക്കൂറും പ്രവർത്തിക്കുന്ന കാഷ്വൽറ്റി സൗകര്യം അടിയന്തരമായി ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. വിതുരയിലെ ക്യാമ്പിൽ കഴിയുന്നവർക്കായി വിതരണം ചെയ്യാൻ കോൺഗ്രസ് ആനപ്പാറ, വിതുര മണ്ഡലം കമ്മിറ്റികൾ ശേഖരിച്ച വസ്ത്രങ്ങൾ ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി വില്ലേജ് ഓഫിസർക്ക് കൈമാറി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ആനാട് ജയൻ, സി.എസ്. വിദ്യാസാഗർ, ലാൽ റോഷിൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് മലയടി പുഷ്പാംഗദൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരായ ജി.ഡി. ഷിബുരാജ്, വിഷ്ണു ആനപ്പാറ, ഡി.സി.സി അംഗം എസ്. കുമാരപിള്ള, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേമല വിജയൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.