ലോക്സഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം: കോൺഗ്രസ്​ നേതാക്കൾക്ക്​ ചുമതല

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിരീക്ഷിക്കാനും നേതാക്കള്‍ക്ക് കെ.പി.സി.സി ചുമതല നല്‍കി. തിരുവനന്തപുരം-ടി. സിദ്ദീഖ്, ആറ്റിങ്ങല്‍- കരകുളം കൃഷ്ണപിള്ള, കൊല്ലം- വി.എസ്. ശിവകുമാര്‍, പത്തനംതിട്ട -എ.എ. ഷുക്കൂര്‍, മാവേലിക്കര -കെ.സി. ജോസഫ്, ആലപ്പുഴ- അജയ് തറയില്‍, കോട്ടയം- റോയ് കെ. പൗലോസ്, ഇടുക്കി- വി.പി. സജീന്ദ്രന്‍, എറണാകുളം- എം. ലിജു, ചാലക്കുടി- പി.ജെ. ജോയി, തൃശൂര്‍- വി.ടി. ബല്‍റാം, പാലക്കാട്- അബ്ദുൽ മുത്തലിബ്, ആലത്തൂര്‍- അനില്‍ അക്കര, പൊന്നാനി- മുഹമ്മദ് കുഞ്ഞ്, മലപ്പുറം- സി.വി. ബാലചന്ദ്രന്‍, കോഴിക്കോട്- സോണി സെബാസ്റ്റ്യന്‍, വയനാട് -പി.ടി. മാത്യു, വടകര -വി.എ. നാരായണന്‍, കണ്ണൂര്‍- കെ.എല്‍. പൗലോസ്, കാസർകോട്​- സൈമണ്‍ അലക്‌സ് എന്നിവർക്കാണ് കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍ ചുമതല നല്‍കിയതെന്ന്​ ജന. സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.