കാലാവസ്ഥ വ്യതിയാനത്തിന്‍റെ കെടുതികൾ ലഘൂകരിക്കണം -മുഖ്യമന്ത്രി

കാലാവസ്ഥ വ്യതിയാനം, ശിൽപശാലക്ക്​ തുടക്കം തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനം വരുത്തിവെക്കുന്ന കെടുതികൾ ശാസ്ത്രീയ സമീപനത്തിലൂടെയും വിശകലനത്തിലൂടെയും ലഘൂകരിക്കേണ്ടത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതാനും വർഷങ്ങളായി കേരളത്തിൽ ലഭിക്കുന്ന മഴയുടെ അളവിലും രീതിയിലും വ്യത്യാസം കാണുന്നു. ഇതു​ കാർഷിക മേഖലയെ ഉൾപ്പെടെ തകർത്ത്​ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്നു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചെയ്​ഞ്ച് സ്റ്റഡീസ് (ഐ.സി.സി.എസ്) സംഘടിപ്പിക്കുന്ന കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് എല്ലാ ചോദ്യങ്ങൾക്കും പൂർണ ഉത്തരമില്ല. ലഭ്യമാകുന്ന പുതിയ വിജ്ഞാനം പങ്കിട്ടും എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് കൂട്ടായി അപഗ്രഥിച്ചും മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതിക വകുപ്പ് എക്‌സ് ഒഫിഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി കെ.പി. സുധീർ അധ്യക്ഷതവഹിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡി.ജി.എം ഡോ. എം മഹാപാത്ര, അഡീഷനൽ ചീഫ് സെക്രട്ടറി വേണു വി, റീജനൽ ഇന്റഗ്രേറ്റഡ് മൾട്ടി ഹസാർഡ് ഏർലി വാണിങ്​ സിസ്റ്റം ഫോർ ആഫ്രിക്ക ആൻഡ് ഏഷ്യ ബാങ്കോക് മുഖ്യശാസ്ത്രജ്ഞൻ ജി. ശ്രീനിവാസ്, ഐ.സി.സി.എസ് ഡയറക്ടർ ഡി. ശിവാനന്ദ പൈ, സുനീൽ പാമിഡി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.