ഓണം ഖാദി റിബേറ്റ്​ മേള ഇന്ന്​​ മുതൽ

തിരുവനന്തപുരം: ഖാദി ബോർഡിന്‍റെ ഓണം റിബേറ്റ്​ മേള ആഗസ്റ്റ്​ രണ്ട്​ മുതൽ സെപ്​റ്റംബർ ഏഴ്​ വരെ അയ്യൻകാളി ഹാളിൽ നടക്കും. ഉദ്​ഘാടനം ചൊവ്വാഴ്ച​ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന്​ ഖാദി ബോർഡ്​ വൈസ്​ ചെയർമാൻ പി. ജയരാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഖാദി ബോർഡും മറ്റ്​ ഖാദി സ്ഥാപനങ്ങളും ചേർന്നാണ്​ മേള സംഘടിപ്പിക്കുന്നത്​. ഖാദി വ്യവസായ ബോർഡ്​ 2022-23 സാമ്പത്തികവർഷം 150 കോടി രൂപയുടെ വിൽപനയാണ്​ ലക്ഷ്യമിടുന്നത്​. ഓണം സമ്മാന കൂപ്പൺ വിജയികൾക്ക്​ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി 10 പവനും രണ്ടാം സമ്മാനമായി അഞ്ച്​ പവനും ലഭിക്കും. മൂന്നാം സമ്മാനം ഒരു പവൻ വീതം 14 ജില്ലകളിലുമുണ്ടാകും. സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ച്​ ഖാദി ഉപഭോക്താക്കളുടെ സംഗമം ആഗസ്റ്റ്​ 15ന്​ എല്ലാ ജില്ല ആസ്ഥാനങ്ങളിലും നടത്തും. സ്ഥിരമായി ഖാദി ധരിക്കുന്നവരെ ആദരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.