നവ്​ജോത് ഖോസ ലേബർ കമീഷണറായി ചുമതലയേറ്റു

തിരുവനന്തപുരം: ഡോ. . തിരുവനന്തപുരം കലക്ടറായിരുന്നു. പഞ്ചാബ് സ്വദേശിയായ നവ്​ജോത് ഖോസ 2012 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥയാണ്. തൃശൂർ അസി. കലക്ടറായി സർവിസിൽ പ്രവേശിച്ചു. തലശ്ശേരി സബ്കലക്ടർ, ഫുഡ് സേഫ്റ്റി കമീഷണർ, മെഡിക്കൽ സർവിസസ് എം.ഡി, നാഷനൽ ആയുഷ്​ മിഷൻ എം.ഡി എന്നീ ചുമതലകളും വഹിച്ചു. അമൃത്‌സർ ഗവ. ഡെന്‍റൽ കോളജിൽനിന്നാണ്​ ബിരുദം നേടിയത്​. ഭർത്താവ്: ഡോ. ലാൽജീത് സിങ്​ ബ്രാഡ്. മൂന്നു വയസ്സുകാരിയായ അനാഹത് മകളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.