അംബേദ്‌കറെ അവഹേളിക്കുന്നതിൽ പ്രതിഷേധിച്ച് ദലിത്​ കോൺഗ്രസ്​ ഉപവാസം

തിരുവനന്തപുരം: ഭരണഘടന ശിൽപി ഡോ. ബി. ആർ. അംബേദ്കറെ സി.പി.എം അവഹേളിച്ചെന്നാരോപിച്ച്​ ഭാരതീയ ദലിത് കോൺഗ്രസ് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഉപവാസ സമരം ആരംഭിച്ചു. സമരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്​ഘാടനം ചെയ്തു. സമാപന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്‍റ്​ വി.ടി. ബൽറാം ഉദ്​ഘാടനം ചെയ്തു. ഭാരതീയ ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്​ സി.സി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഡി.ഡി.സി ജില്ല അധ്യക്ഷൻ പാലോട് രവി, ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു ഗോപിനാഥ്, മുൻ എം.എൽ.എ പി. ശരത് ചന്ദ്ര പ്രസാദ്, സംസ്ഥാന കമ്മിറ്റി ഉപാധ്യക്ഷന്മാരായ കഴക്കൂട്ടം ദേവ രാജൻ, മഞ്ജു വിശ്വനാഥ്, എം.കെ. അനിൽ കുമാർ, ഷിബു കിളിമൺതറയിൽ, ആർ.ബി. കുമാർ, മറ്റു സംസ്ഥാന നേതാക്കൾ, ജില്ല കമ്മിറ്റി ഭാരവാഹികൾ, നിരവധി പ്രവർത്തകർ എന്നിവർ ഉപവാസത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.