റെയിൽ ട്രാക്കിൽ മരം വീണു; സിഗ്നൽ സംവിധാനം തകരാറിലായി

നേമം: ട്രാക്കിൽ മരം വീണതിനെ തുടർന്ന് സിഗ്നൽ സംവിധാനം തകരാറിലായി. നേമം റെയിൽവേ സ്റ്റേഷന് സമീപത്തെ സിഗ്നൽ പോയന്റിനു മുകളിലേക്കാണ് സമീപത്തുനിന്ന തണൽമരം വീണത്. ശക്തമായ കാറ്റിലും മഴയിലുമാണ്​ തണൽമരം നിലംപൊത്തിയത്. സിഗ്നൽ ലൈറ്റിന് പുറത്തേക്ക് വീണതോടെ സിഗ്നൽ സംവിധാനം തകരാറിലാവുകയായിരുന്നു. അധികൃതർ എത്തി ഒരു മണിക്കൂറിനുള്ളിൽ സിഗ്നൽ സംവിധാനം പുനഃസ്ഥാപിക്കുകയായിരുന്നു. സിഗ്നൽ തകരാറിലായെങ്കിലും ട്രെയിനുകൾ പിടിച്ചിടേണ്ടി വന്നില്ല. അതുകൊണ്ടുതന്നെ കാര്യമായി ട്രെയിനുകൾ വൈകി ഓടിയതും ഇല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.