ഗണിതം മധുരമാക്കാൻ പ്രൈമറി അധ്യാപക പരിശീലനത്തിന് തുടക്കമായി

കിളിമാനൂർ: ഗണിതം മധുരമാക്കാൻ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന ഉല്ലാസ ഗണിതം, ഗണിത വിജയം പദ്ധതികളുടെ അധ്യാപക പരിശീലനത്തിന് തുടക്കമായി. കിളിമാനൂർ ബി.ആർ.സി പരിധിയിലെ ഒന്ന്, രണ്ട് ക്ലാസിലെ അധ്യാപകർക്ക് ഉല്ലാസ ഗണിതവും മൂന്ന്, നാല് ക്ലാസിലെ അധ്യാപകർക്ക് ഗണിത വിജയം പരിശീലനവുമാണ് കിളിമാനൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ സാബു വി.ആർ പരിശീലന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. അധ്യാപക പരിശീലകരായ സ്മിത, ദീപ, ധന്യ, മായ, ഷാനവാസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.