ആക്രമണം ഇടതുപക്ഷത്തിന്​ നാണക്കേടുണ്ടാക്കി -സി.പി.ഐ

കഴക്കൂട്ടം: രാഹുൽ ഗാന്ധിയുടെ വയനാടിലെ ഓഫിസ് തകർത്ത എസ്.എഫ്.ഐ നടപടിയിൽ സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ. കലാലയങ്ങളെ കൈയൂക്കിന്റെ കേന്ദ്രമാക്കി മാറ്റിയതിന്റെ ഫലമാണിതെന്ന് സി.പി.ഐ അസി.സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. സി.പി.ഐ കഴക്കൂട്ടം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുലിന്‍റെ ഓഫിസ് അടിച്ചുതകർത്തത് ഇടതുപക്ഷത്തിനാകെ നാണക്കേടുണ്ടാക്കി. പ്രവർത്തകരെ നിയന്ത്രിക്കേണ്ട രീതിയിൽ നിയന്ത്രിക്കണം. ഇല്ലെങ്കിൽ ഇടതുമുന്നണിക്ക് അത് ദോഷം ചെയ്യുമെന്നും പ്രകാശ്​ ബാബു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.