കെ.എസ്​.ആർ.ടി.സി: സമരം ശക്തമാക്കുമെന്ന് സി.ഐ.ടി.യു

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച്​ കെ.എസ്​.ആർ.ടി.ഇ.എ നേതൃത്വത്തിൽ ചീഫ് ഓഫിസിന് മുന്നിൽ ആരംഭിച്ച സമരം ശക്തമാക്കുമെന്ന്​ കെ.എസ്​.ആർ.ടി.ഇ.എ (സി.ഐ.ടി.യു) പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദനും ജനറൽ സെക്രട്ടറി എസ്​. വിനോദും അറിയിച്ചു. 7854 പേർക്കാണ് ഇനി ശമ്പളം കിട്ടാനുള്ളത്. കിട്ടുന്ന പണമെല്ലാം മറ്റ്​ ആവശ്യങ്ങൾക്ക് ചെലവിട്ടശേഷം പ്രതിസന്ധി രൂക്ഷമാണെന്ന് വരുത്തി സർക്കാർ സഹായം വീണ്ടും കിട്ടണമെന്ന നിലപാടിലാണ് മാനേജ്മെന്‍റ്​​. ഉയർന്ന ഉദ്യോഗസ്ഥരോട് ചീഫ് ഓഫിസിലേക്ക് വരേണ്ടതില്ലെന്ന്​ അറിയിച്ചിട്ടുണ്ട്. നിർദേശം ലംഘിച്ച് വരുന്നവരെ തടയും. യാത്രക്കാർക്കോ സർവിസ്​ നടത്തിപ്പിനോ ബുദ്ധിമുട്ടുണ്ടാകാതെയാണ് സമരം നടത്തുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.