തിരുവനന്തപുരം: കെ.പി.സി.സി ആസ്ഥാനത്തിന് സുരക്ഷ ഒരുക്കാനെന്ന പേരിലെത്തിയ പൊലീസുകാരെ യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ പുറത്താക്കി. കെ.പി.സി.സി ആസ്ഥാനത്ത് വാർത്തസമ്മേളനത്തിൽ എത്തിയപ്പോഴാണ് ഹസൻ പൊലീസ് സുരക്ഷക്കെതിരെ തിരിഞ്ഞത്. സി.പി.എം പ്രവര്‍ത്തകരുടെ അതിക്രമത്തില്‍നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടവരാണ് കേരള പൊലീസെന്നും അവരുടെ സുരക്ഷ കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും ഹസന്‍ പറഞ്ഞു. കെ.പി.സി.സി ആസ്ഥാനം സി.പി.എം ആക്രമിച്ചപ്പോള്‍ പൊലീസ് കൈയുംകെട്ടി നോക്കിനിന്നു. അതേ നിഷ്‌ക്രിയത്വം തന്നെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫിസ് കഴിഞ്ഞദിവസം എസ്.എഫ്.ഐക്കാര്‍ അക്രമിച്ചപ്പോഴും പൊലീസ് പ്രകടിപ്പിച്ചത്. അങ്ങനെയുള്ള പൊലീസിന്റെ സുരക്ഷ കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും ഹസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.