നെടുമങ്ങാട്: കേരള സാമൂഹ്യ സുരക്ഷ മിഷനും നെടുമങ്ങാട് നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന വയോമിത്രം പദ്ധതിയുടെ അഞ്ചാം വാർഷികം നഗരസഭ ചെയർപേഴ്സൻ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ പി. ഹരികേശൻ അധ്യക്ഷതവഹിച്ചു. മുഖ്യാതിഥികളായി വെള്ളനാട് രാമചന്ദ്രൻ, ഇരിഞ്ചയം രവി എന്നിവർ പങ്കെടുത്തു. 80 വയസ്സിനു മുകളിൽ പ്രായമായ വയോജനങ്ങളെ പൊന്നാടയണിയിച്ച് സ്വീകരിച്ചും മധുരം വിളമ്പിയുമാണ് വാർഷിക പരിപാടികൾ ആരംഭിച്ചത്. നഗരസഭയിലെ എല്ലാ ജനപ്രതിനിധികളും 39 വാർഡുകളിൽനിന്നുമെത്തിയ വയോജനങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.