അവയവ മാറ്റ ശസ്ത്രക്രിയ: രോഗി മരിച്ച സംഭവത്തിൽ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന്​

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയമായ രോഗി മരിച്ച സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വെൽ​െഫയർ പാർട്ടി ജില്ല പ്രസിഡന്റ് എൻ.എം. അൻസാരി. ഇത്തരത്തിൽ പല വീഴ്ചകളും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മുമ്പും നടന്നിട്ടുണ്ട്. അത്തരക്കാർക്കെതിരെയൊന്നും നടപടിയെടുക്കാത്തതിനാലാണ് ഇത് ആവർത്തിക്കുന്നത്. അതിനാൽ ഇത്തരം കേസുകളിൽ അലംഭാവം കാണിച്ചവരെ മാതൃകാപരമായിത്തന്നെ ശിക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.