ബി.ജെ.പി പ്രവർത്തകന്‍റെ വീടിനുനേർക്ക് അമിട്ട് വലിച്ചെറിഞ്ഞെന്ന് പരാതി

തിരുവനന്തപുരം: വലിയശാലയിൽ ബി.ജെ.പി പ്രവർത്തകന്‍റെ വീടിനുനേർക്ക് ആക്രമണമുണ്ടായെന്ന് പരാതി. വീടിനുനേർക്ക് അമിട്ട് വലിച്ചെറിഞ്ഞെന്നാണ് പരാതി.

ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം. വീടിന്‍റെ ജനൽ ചില്ലുകൾ പൊട്ടിയിട്ടുണ്ട്. ടി.വിക്ക് തകരാർ സംഭവിച്ചു. തമ്പാനൂർ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി.

സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും ഇയാൾ സജീവ രാഷ്ട്രീയ പ്രവർത്തനകനല്ലെന്നുമാണ് പൊലീസ് പറയുന്നത്.

Tags:    
News Summary - Complaint alleging that BJP workers home attacked at trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.