തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ തയാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഇരട്ട ചങ്കനല്ല, മറിച്ച് പരട്ട ചങ്കനാണെന്ന് എസ്.ഡി.പി.ഐ ജില്ല ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്. മുഖ്യമന്ത്രി രാജിവെക്കുക, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ നടത്തിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സി.പി.എം-ബി.ജെ.പി ഒത്തുകളി ഭരണമാണ് നടക്കുന്നത്. കൊടകര തെരഞ്ഞെടുപ്പ് കോഴക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാവണമെന്നും ഷബീർ ആവശ്യപ്പെട്ടു. തുടർന്ന് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ജില്ല ഉപാധ്യക്ഷന്‍ എം.എ. ജലീല്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സിയാദ് തൊളിക്കോട്, സബീന ലുഖ്മാന്‍, ട്രഷറർ ഷംസുദ്ദീന്‍ മണക്കാട്, വിമെന്‍സ് ഇന്ത്യ മൂവ്‌മെന്‍റ് ജില്ല പ്രസിഡന്റ് സുമയ്യ റഹീം, മഹ്ഷൂഖ് വള്ളക്കടവ്, ജില്ല കമ്മിറ്റി അംഗം സുനീര്‍ പച്ചിക്കോട്, തിരുവനന്തപുരം മണ്ഡലം സെക്രട്ടറി നവാസ്, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് സാജിദ്, വര്‍ക്കല മണ്ഡലം സെക്രട്ടറി എം. നസീറുദ്ദീന്‍ മരുതിക്കുന്ന് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.