തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിവാദ പരാമർശങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ സിറ്റിങ് ജഡ്ജിയെക്കൊണ്ട് സർക്കാർ ജുഡീഷ്യൽ അന്വേഷണം ഉടൻ പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ് പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ. കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വർക്കിങ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബാബു വലിയവീടൻ, വി.ഡി. ജോസഫ്, കെ.ആർ. ഗിരിജൻ, രാജു പാണാലിക്കൽ, റെജി ജോർജ്, ചിരട്ടക്കോണം സുരേഷ്, വത്സൻ അത്തിക്കൽ, കരുമം സുന്ദരേശൻ, പി.എസ്. ജെയിംസ്, കല്ലട ഫ്രാൻസിസ്, കോശി തുണ്ടുപറമ്പിൽ, സുനിൽ എടപ്പാലക്കാട്ട്, സനോജ് മേമന, രാജശേഖരൻപിള്ള, മാർട്ടിൻമാണി, തങ്കച്ചൻ വാഴച്ചിറ, കെ.പി. രാധാകൃഷ്ണൻ, പി.ജെ. കുരിയൻ, വാസു കാരാട് എന്നിവർ സംസാരിച്ചു. photo: 20220617091053_IMG_9595
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.