*ഒക്ടോബർ പത്തിനകം ഫയലുകൾ തീർപ്പാക്കണം തിരുവനന്തപുരം: ജില്ലകളിലെ വനിത ശിശുവികസന വകുപ്പ് ഓഫിസുകൾ ആ ജില്ലകളിലെ സ്ത്രീകളുടെ ആശ്രയ കേന്ദ്രമാകണമെന്ന് മന്ത്രി വീണ ജോർജ്. ഓഫിസിൽനിന്ന് നല്ല പെരുമാറ്റം ലഭ്യമാക്കണം. പരാതി പറയാനെത്തുന്നവരെക്കൂടി ഉൾക്കൊള്ളാനാകണമെന്നും മന്ത്രി വ്യക്തമാക്കി. വനിത ശിശുവികസന വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം നടപ്പാക്കിയ പദ്ധതികൾ സംബന്ധിച്ച ജില്ലതല ഓഫിസർമാരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വകുപ്പിന് കീഴിലുള്ള ഫയലുകൾ ഒക്ടോബർ 10നകം തീർപ്പാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഓരോ ഫയലുകളും തീർപ്പാക്കാൻ തടസ്സമായ കാരണങ്ങൾ കൃത്യമായി ബോധിപ്പിക്കണം. ജില്ല തലത്തിലും വകുപ്പ് തലത്തിലും ഡയറക്ടറേറ്റ് തലത്തിലും പ്രവർത്തനങ്ങൾ ഓരോ മാസവും അവലോകനം നടത്തണം. 153 സ്മാർട്ട് അംഗൻവാടികൾ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കണം. അംഗൻവാടികളുടെ സമ്പൂർണ വൈദ്യുതീകരണം വേഗം യാഥാർഥ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. വനിത ശിശുവികസന വകുപ്പ് ഡയറക്ടർ പ്രിയങ്ക, അഡീഷനൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, ജോയിന്റ് ഡയറക്ടർ എസ്. ശിവന്യ തുടങ്ങിയവർ പങ്കെടുത്തു. 100 കോടി വിറ്റുവരവ് നേടി കുടുംബശ്രീ കേരള ചിക്കൻ പദ്ധതി തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ന്യായവിലക്ക് ഗുണമേന്മയുള്ള ചിക്കൻ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് 100 കോടി രൂപയുടെ വിറ്റുവരവ്. പദ്ധതി ആരംഭിച്ച് അഞ്ചു വർഷം പൂർത്തിയാകുംമുമ്പാണ് ഈ നേട്ടം. പദ്ധതിയുടെ ഭാഗമായി ബ്രോയിലർ ഫാമുകൾ നടത്തുന്ന 270 വനിത സംരംഭകരും 94 ഔട്ട്‌ലെറ്റുകൾ നടത്തുന്ന വനിതകളും ഉൾപ്പെടെ 364 കുടുംബശ്രീ സംരംഭകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. 79 ലക്ഷം കിലോ ചിക്കൻ ഈ കാലയളവിൽ ഉൽപാദിപ്പിച്ച് ഔട്ട്‌ലെറ്റുകളിലൂടെ വിപണനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.