സ്വപ്ന സി.പി.എം ദുർഭരണത്തിന്‍റെ ഉൽപന്നം -സി.പി. ജോൺ

തിരുവനന്തപുരം: സ്വപ്ന സുരേഷ് ഒന്നാം പിണറായി സർക്കാർ ദുർഭരണത്തിന്‍റെ സന്തതിയാണെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ. വ്യാജ സർട്ടിഫിക്കറ്റുകൾ മാത്രമുള്ള സ്വപ്ന സുരേഷിനെ രണ്ടരലക്ഷം രൂപ ശമ്പളത്തിന്​ എങ്ങനെ നിയമി​െച്ചന്ന ചോദ്യത്തിന് സി.പി.എമ്മോ സർക്കാറോ മറുപടി പറഞ്ഞിട്ടില്ല. നിയമനത്തിന് ഉത്തരവാദിയെന്ന് കരുതപ്പെടുന്ന ശിവശങ്കറിനെ തിരിച്ചെടുത്ത് ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിച്ചത് രണ്ടാം പിണറായി സർക്കാറാണ്. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്​ കെ.എസ്.വൈ.എഫിന്‍റെ ആഭിമുഖ്യത്തിൽ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്​ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച്‌ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കെ.എസ്.വൈ.എഫ് ജില്ല പ്രസിഡന്‍റ്​ എസ്. രഞ്ജിത്ത്​ അധ്യക്ഷത വഹിച്ചു. സന്തോഷ്‌ കുമാർ ജി, എം.പി. സാജു, എം.ആർ. മനോജ്‌, പി.ജി. മധു, വി.ആർ. സിനി, അഡ്വ. നാൻസി പ്രഭാകർ, പേയാട് ജ്യോതി, എ.കെ നഗർ സതീശൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.