അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു

നേമം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പൂജപ്പുര തിരുമല ടി.സി 17/956 (3) ഹൗസ് നമ്പർ 24 ദേവികൃപയിൽ പ്രീത (49) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതോടെ അയണിമൂട്ടിലായിരുന്നു അപകടം. മകനുമൊത്ത് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ പിറകിൽ നിന്ന് വന്ന മറ്റൊരു വാഹനം തട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രീതയെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പി​െച്ചങ്കിലും വ്യാഴാഴ്ച രാവിലെ ഒമ്പതോടെ മരിച്ചു. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ജയകുമാറാണ് ഭർത്താവ്. മകൻ: അനൂപ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.