ഓയൂർ: മുസ്ലിം ലീഗിൻെറ രണ്ടംഗങ്ങളിൽ ഒരാൾ വിട്ടുനിന്നതോടെ വെളിനല്ലൂർ പഞ്ചായത്തിൽ എൽ.ഡി.എഫിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വാറം തികയാത്തതിനാൽ പരാജയപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്‍റിനും വൈസ് പ്രസിഡന്‍റിനുമെതിരെയാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ജൂൺ ആറിനാണ് മുസ്ലിം ലീഗ് ഉൾപ്പെടെ യു.ഡി.എഫ് പ്രതിനിധികൾ ബ്ലോക്ക് സെക്രട്ടറിക്ക് അവിശ്വാസ പ്രമേയത്തിന് കത്ത് സമർപ്പിച്ചത്. പഞ്ചായത്തിൽ 17 വാർഡാണുള്ളത്. എൽ.ഡി.എഫിന് എട്ട്, വെൽഫെയർ പാർട്ടി ഉൾപ്പെടുന്ന യു.ഡി.എഫിന് ഏഴ്, ബി.ജെ.പി രണ്ട് എന്നിങ്ങനെയായിരുന്നു മുമ്പ് സീറ്റ് നില. മുളയറച്ചാൽ വാർഡിലെ എൽ.ഡി.എഫ് അംഗം അമൃത് മരിച്ചതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിനിധി നിസാർ വട്ടപ്പാറ വിജയിച്ചു. ഇതോടെ എൽ.ഡി.എഫ് -ഏഴ്, യു.ഡി.എഫ് -എട്ട് എന്ന നിലയിലേക്ക് മാറി. തുടർന്നാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയത്തിൽനിന്ന് ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നു. യു.ഡി.എഫ് ഘടകക്ഷിയായ മുസ്ലിം ലീഗിൻെറ വട്ടപ്പാറ വാർഡംഗമാണ് വിട്ടുനിന്നത്. ഇതു മൂലം ക്വാറം തികയാഞ്ഞതിനാൽ പ്രമേയം ചർച്ചക്കെടുത്തതുമില്ല. അസുഖംമൂലമാണ് അംഗം എത്താതിരുന്നതെന്ന് ലീഗ് വൃത്തങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.