കിളിമാനൂർ: ഇരുവൃക്കകളും തകരാറിലായി രണ്ട് പെൺമക്കൾക്കും ഭാര്യക്കും വൃദ്ധമാതാവിനുമൊപ്പം അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്ന വെള്ളല്ലൂർ സ്വദേശി ദിനുവിന് കർഷകസംഘം വെള്ളല്ലൂർ വില്ലേജ് കമ്മിറ്റി സ്നേഹവീട് നിർമിച്ചുനൽകുന്നു. വീടിന്റെ കട്ടിളവെപ്പ് ചടങ്ങ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ വെള്ളല്ലൂർ മേഖല പ്രസിഡന്റ്, ബ്ലോക്ക് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കവെയാണ് ദിനുവിന് വൃക്കരോഗം പിടിപെ ടുന്നത്. ഇരുവൃക്കകളും തകരാറിലായതോടെ നിർധന കുടുംബാംഗമായ ദിനുവിന് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയായി. ഡയാലിസിസിലൂടെയാണ് ഇപ്പോൾ ദിനിവിന്റെ ജീവൻ നിലനിർത്തുന്നത്. ചികിത്സക്കായി ഇതിനകം നല്ലൊരു സംഖ്യ ചെലവായി. ഇവർക്ക് സ്വന്തമായി അടച്ചുറപ്പില്ലാത്ത ഒരു വീടില്ലാത്തതിനാലാണ് വീടെന്ന സ്വപ്നം യാഥാർഥ്യമാ ക്കാൻ കർഷകസംഘം രംഗത്തെത്തിയത്. കർഷകസംഘം വില്ലേജ് പ്രസിഡന്റ് ജി.വി. ലാൽ അധ്യക്ഷത വഹിച്ചു. ഒ.എസ്. അംബിക എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കർഷകസംഘം ജില്ല സെക്രട്ടറി കെ.സി. വിക്രമൻ, പ്രസിഡൻറ് പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു. ചിത്രം ദിനുവിന് കർഷകസംഘം വെള്ളല്ലൂർ വില്ലേജ് കമ്മിറ്റി നിർമിച്ചുനൽകുന്ന വീടിന്റെ കട്ടിളവെപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.