ആറ്റിങ്ങൽ: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും സ്വർണവും ഡോളറും കടത്തുമ്പോൾ പാർട്ടി സെക്രട്ടറിയും കുടുംബവും മയക്കുമരുന്ന് കച്ചവടത്തിന് നേതൃത്വം കൊടുക്കുകയാണെന്ന് അടൂർ പ്രകാശ് എം.പി ആരോപിച്ചു. ഭരണം ദുർവിനിയോഗം ചെയ്ത് നയതന്ത്രചാനൽ വഴി കള്ളക്കടത്തിന് നേതൃത്വം നൽകിയ പിണറായി വിജയന് ഒരു നിമിഷം പോലും മുഖ്യമന്ത്രിയായി തുടരാനുള്ള അവകാശമില്ലെന്നും രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെട്രോൾ-ഡീസൽ വില കുറക്കാൻ തയാറാകാത്ത കേരള സർക്കാറിന്റെ ഇരട്ടത്താപ്പിനെതിരെ ഐ.എൻ.ടി.യു.സി മണമ്പൂർ - കടയ്ക്കാവൂർ മേഖല കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തൊട്ടിക്കല്ല് ജങ്ഷനിൽ നടന്ന പ്രതിഷേധസംഗമവും രാഷ്ട്രീയ വിശദീകരണയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി ദേശീയ വർക്കിങ് കമ്മിറ്റി അംഗം ഡോ.വി.എസ്. അജിത് കുമാർ അധ്യക്ഷത വഹിച്ചു. ബി.എ ലിറ്ററേചർ പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ആറ്റിങ്ങൽ സ്വദേശിനി മാളവികയ്ക്ക് എം.പി ഉപഹാരം നൽകി ആദരിച്ചു. ജോലിയിൽനിന്ന് വിരമിച്ച ചുമട്ടു തൊഴിലാളികളെയും ആദരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എ. ഷിഹാബുദ്ദീൻ, ആറ്റിങ്ങൽ സുരേഷ്, ജി. സത്യശീലൻ, മണനാക്ക് ഷിഹാബുദ്ദീൻ, എസ്. ശ്രീരംഗൻ, എ. അൻസർ, എസ്. ബൈജു, ഭദ്രൻപിള്ള, പി. സജീവ്, ശാസ്തവട്ടം രാജേന്ദ്രൻ, നഹുമത്തുല്ല, എം. അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു. Twatl adoor prakash mp പെട്രോൾ-ഡീസൽ വില കുറക്കാൻ തയാറാകാത്ത കേരള സർക്കാറിന്റെ ഇരട്ടത്താപ്പിനെതിരെ ഐ.എൻ.ടി.യു.സി തൊട്ടിക്കല്ല് ജങ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.