പ്രകടനം നടത്തി

വെള്ളറട: മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആനപ്പാറ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആനപ്പാറയില്‍നിന്ന് വെള്ളറട വരെ . ജാഥ ക്യാപ്റ്റന്‍ ആനപ്പാറ രാജുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രകടനം വെള്ളറട ജങ്​ഷനില്‍ സമാപിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി പനച്ചമൂട് ശ്യം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് വെള്ളറട മണ്ഡലം പ്രസിഡന്റ് അരുണ്‍ മുത്തുകുഴി അധ്യക്ഷതവഹിച്ചു. പ്രവാസി കോണ്‍ഗ്രസ് ജില്ല സെക്രട്ടറി അജയന്‍ സ്വാഗതം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ആനി പ്രസാദ്, വെള്ളറട മുന്‍ ബ്ലോക്ക് അംഗം മണലി സ്റ്റാന്‍ലി, നിയോജകമണ്ഡലം സെക്രട്ടറി പനച്ചമൂട് ശ്രീജിത്ത്, ശ്യാം എന്നിവര്‍ സംസാരിച്ചു. ചിത്രം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആനപ്പാറ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനം ജില്ല സെക്രട്ടറി പനച്ചമൂട് ശ്യം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.