ബിരിയാണി ചെമ്പ് മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്

വെള്ളറട: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിരിയാണി ചെമ്പ് മാര്‍ച്ച് നടത്തി. കറുത്ത വസ്ത്രം ധരിച്ചായിരുന്നു പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. ചെമ്പൂര് നടന്ന മാര്‍ച്ച് കോണ്‍ഗ്രസ് ചെമ്പൂര് മണ്ഡലം പ്രസിഡന്റ് സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജെ.എസ്. ബ്രമിന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജെ.പി. ആനി പ്രസാദ്​, കീഴാറൂര്‍ രാമചന്ദ്രന്‍, സാംകുമാര്‍ ചെമ്പൂര്, അലക്‌സ് ജയിംസ്, പെരുങ്കടവിള കൃഷ്ണ ശേഖര്‍, സതീഷ് കോട്ടുക്കോണം, സുമി ചെമ്പൂര്, സുബാഷ് കള്ളിക്കാട്, വലിയവഴി ഉഷ, ജോണി എന്നിവര്‍ സംസാരിച്ചു. ചിത്രം: ചെമ്പൂരില്‍ ബിരിയാണി ചെമ്പ് മാര്‍ച്ച് നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.