മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി​െവക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മുഖ്യമന്ത്രി അത് തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജി​െവ​ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലകമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റിന്​ മുന്നിലെ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ വി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രടറി പി. സുധീര്‍, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ സി. ശിവന്‍കുട്ടി, പ്രഫ. വി.ടി. രമ, പി. രഘുനാഥ്, മേഖലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, നാഷനല്‍ കൗണ്‍സില്‍ അംഗങ്ങളായ പി. ആരോക് കുമാര്‍, മേഖല സെക്രട്ടറി മുക്കംപാലമൂട് ബിജു, ഒ.ബി.സി മോര്‍ച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പോങ്ങുംമൂട് വിക്രമന്‍, ആട്ടുകാല്‍ അശോകന്‍, മുക്കോല പ്രഭാകരന്‍, ജില്ല ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ്, വി.ജി. ഗിരികുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.