നെടുമങ്ങാട്: വനത്തോട് ചേർന്നുള്ള ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച തീരുമാനം പിൻവലിക്കണമെന്ന് സി.പി.ഐ ആര്യനാട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. പുറുത്തിപാറ സജീവ് അനുശോചന പ്രമേയവും ജി. രാജീവ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സ്വാഗത സംഘം വൈസ് ചെയർമാൻ ഇഞ്ചപ്പുരി സന്തു സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ ജില്ല അസി. സെക്രട്ടറി പള്ളിച്ചൽ വിജയൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ, വി.പി. ഉണ്ണികൃഷ്ണൻ, മീനാങ്കൽ കുമാർ, സോളമൻ വെട്ടുകാട്, മനോജ് ബി. ഇടമന, ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ കള്ളിക്കാട് ചന്ദ്രൻ, കെ. എസ്. മധുസൂധനൻ നായർ എന്നിവർ സംസാരിച്ചു. ഫോട്ടോ: സി.പി.ഐ അരുവിക്കര മണ്ഡലം സമ്മേളനം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി. ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.