പ്രതിഷേധ പ്രകടനം

കിളിമാനൂർ: പ്രവാചകനിന്ദക്കെതിരെ പോങ്ങനാട് വെന്നിച്ചിറ മുസ്​ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ പ്രകടനം സംഘടിപ്പിച്ചു. ജമാഅത്ത് അങ്കണത്തിൽ നിന്നാരംഭിച്ച പ്രകടനം പോങ്ങനാട് ജങ്​ഷനിൽ സമാപിച്ചു. ഇമാം സഈദ് മദനി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡൻറ് എം.എ. ഹാഷിം അധ്യക്ഷത വഹിച്ചു. കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. മനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബൻഷാ ബഷീർ, ജെ. സജികുമാർ, പഞ്ചായത്ത് അംഗങ്ങളായ പോങ്ങനാട് രാധാകൃഷ്ണൻ, കുടവൂർ നിസാം, കോൺഗ്രസ് കിളിമാനൂർ മണ്ഡലം പ്രസിഡൻറ് അനൂപ് തോട്ടത്തിൽ, എൻ. പ്രകാശ്, ജമാഅത്ത് സെക്രട്ടറി ബദറുദ്ദീൻ, വൈസ് പ്രസിഡൻറ് തകരപ്പറമ്പ് നിസാർ എന്നിവർ സംസാരിച്ചു. ജമാഅത്ത് വൈസ് പ്രസിഡൻറ് ഡോ. എൻ.എസ്. ഷാജി നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.