പ്രവാചക നിന്ദക്കെതിരെ ​പ്രതിഷേധം

വെള്ളറട: പ്രവാചക നിന്ദക്കെതിരെ പനച്ചമൂട് മുസ്​ലിം ജമാഅത്ത് കമ്മിറ്റിയും കേരള മുസ്​ലിം യുവജന ഫെഡറേഷനും സംയുക്തമായി പ്രതിഷേധ റാലി സംഘടിപ്പിച്ചു. നൂറുകണക്കിനുപേർ റാലിയിൽ അണിനിരന്നു. പനച്ചമൂട് ചീഫ് ഇമാമും ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ നെയ്യാറ്റിന്‍കര താലൂക്ക് പ്രസിഡന്‍റുമായ ഫിറോസ് ഖാന്‍ ബാഖവി ഉദ്​ഘാടനം ചെയ്തു. എം ഷൗക്കത്ത് അലി, പനച്ചമൂട് ജമാഅത്ത് പ്രസിഡന്റ്​ എ. ശഹാബുദ്ദീന്‍, സെക്രട്ടറി അമാനുല്ല മിഫ്ത്തഹി, കെ.എം.വൈ.എഫ് നെയ്യാറ്റിന്‍കര താലൂക്ക് പ്രസിഡന്റ് ഫൈസല്‍ ഖാന്‍, സെക്രട്ടറി ഷാജഹാന്‍ തുടങ്ങിയവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.