ടാങ്കുകളിൽ ശുചീകരണം: ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരം: ജല അതോറിറ്റിയുടെ വെള്ളയമ്പലത്തെ ശുദ്ധീകരണശാലയിലെ മൂന്ന് ടാങ്കുകളിൽ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 13, 14, 15 തീയതികളിൽ തമ്പാനൂര്‍, ഫോര്‍ട്ട്‌, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്‌, ആറ്റുകാല്‍, വള്ളക്കടവ്‌, മുട്ടത്തറ, കമലേശ്വരം, അമ്പലത്തറ, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്ഠേശ്വരം തുടങ്ങിയ വാര്‍ഡുകളിലും കൈതമുക്ക്‌, പാസ്​പോര്‍ട്ട്‌ ഓഫിസിന്റെ ചുറ്റുമുള്ള സ്ഥലങ്ങള്‍, ചമ്പക്കട പ്രദേശങ്ങളിലും ശുദ്ധജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന്‌ അസി. ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌ സബ്‌ ഡിവിഷന്‍ അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.