തിരുവനന്തപുരം: പ്രത്യേക പരിചരണം ആവശ്യമായ കുട്ടികളുടെ വിദ്യാഭ്യാസം, വളര്‍ച്ച തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് കവടിയാറില്‍ പ്രവര്‍ത്തിക്കുന്ന ദി ലിറ്റില്‍ റിപ്പബ്ലിക് സ്‌കൂളും ബംഗളൂരു ഇന്‍ക്ലൂസീവ് എഡ് എന്ന സ്ഥാപനവും ചര്‍ച്ച സംഘടിപ്പിക്കുന്നു. കവടിയാര്‍ പണ്ഡിറ്റ് കോളനിയിലെ ദി ലിറ്റില്‍ റിപ്പബ്ലിക് സ്‌കൂളില്‍ ശനിയാഴ്ച രാവിലെ 11 മുതല്‍ ഒരുമണി വരെയാണ് ചര്‍ച്ച. പരിപാടിയില്‍ ഇന്‍ക്ലൂസീവ് എഡിന്‍റെ സ്ഥാപക ഡയറക്ടര്‍ നയോമി മേനോന്‍ ക്ലാസ് നയിക്കും. പ്രത്യേക പരിചരണം ആവശ്യമായ കുട്ടികള്‍ക്ക് സ്‌കൂളിലും വീട്ടിലും നല്‍കേണ്ട ശ്രദ്ധ എന്ന വിഷയത്തില്‍ ചോദ്യോത്തര പരിപാടിയും സംഘടിപ്പിക്കുമെന്ന് സ്‌കൂള്‍ സ്ഥാപക ഡയറക്ടര്‍ നിഷ ഹസന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഏകദിന പരിശീലനം തിരുവനന്തപുരം: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി 'പഴം-പച്ചക്കറി സംസ്കരണം' എന്ന വിഷയത്തിലെ ഏകദിന പരിശീലന പരിപാടി 29ന് വെള്ളായണി കാർഷിക കോളജിലെ പോസ്റ്റ്ഹാർവെസ്റ്റ് ടെക്നോളജി വിഭാഗത്തിൽ നടത്തും. 500 രൂപയാണ് ഫീസ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരമാവധി 30 പേർക്കാണ് പ്രവേശനം. 9447281300 ഫോൺ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.