സി-ഡിറ്റില്‍ പ്രോഗ്രാമറുടെ ഒഴിവ്

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഐ.ടി മിഷനുവേണ്ടി സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) നടപ്പാക്കി വരുന്ന സ്റ്റേറ്റ് പോര്‍ട്ടല്‍ പ്രോജക്ടില്‍ സീനിയര്‍ പ്രോഗ്രാമര്‍ -പി.എച്ച്.പി, സീനിയര്‍ പ്രോഗ്രാമര്‍-ജാവ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവര്‍ ജൂണ്‍ 18 വൈകുന്നേരം അഞ്ചിന്​ മുമ്പായി ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.careers.cdit.org,www.cdit.org. സി-ഡിറ്റ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഡെവലപ്മെന്‍റ്​ ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ് ) നടപ്പാക്കി വരുന്ന വിവിധ ​േപ്രാജക്റ്റുകളിലേക്ക് പ്രോഗ്രാം മാനേജര്‍, പ്രോഗ്രാമര്‍ യുഐ/യുഎക്‌സ് ​െഡവലപ്പര്‍, 2 ഡി ആനിമേറ്റര്‍, ടെക്‌നിക്കല്‍ റൈറ്റര്‍, സെര്‍വര്‍ അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ തസ്തികകളില്‍ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 18 വൈകുന്നേരം അഞ്ചിന്​ മുമ്പ്​​ അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.careers.cdit.org, www.cdit.org.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.