ആലപ്പുഴയിൽ വന്‍ മയക്കുമരുന്നുവേട്ട

ആലപ്പുഴ: ഇരവുകാട് കേന്ദ്രീകരിച്ച് വന്‍ മയക്കുമരുന്നുവേട്ട. മാരകായുധങ്ങളുമായി രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രിയോടെ നാര്‍ക്കോട്ടിക് വിഭാഗവും ആലപ്പുഴ സൗത്ത് പൊലീസും ചേര്‍ന്നാണ്​ റെയ്ഡ് നടത്തിയത്​. വീടുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ കഞ്ചാവും മറ്റ് മയക്കുമരുന്നുകളുടെ ശേഖരവുമാണ് പിടികൂടിയത്. പ്രദേശത്തെ ക്വട്ടേഷന്‍ സംഘത്തില്‍പെട്ടവരാണ് പിടിയിലായതെന്നാണ് സൂചന. രാത്രി വൈകിയും പരിശോധന തുടരുകയാണ്. പിടിയിലായവരില്‍നിന്ന്​ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് തുടരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.