നേമം: 16 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ഇതര സംസ്ഥാനക്കാരനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി റിബുൻ അഹമ്മദാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പിതാവിന്‍റെ സുഹൃത്തിന്‍റെ കടയിൽ ജോലി ചെയ്തിരുന്നയാളാണ് പ്രതി. സംഭവം പുറത്തറിഞ്ഞതോടെ പ്രതി സ്വദേശത്തേക്ക് കടക്കുകയായിരുന്നു. പിന്നീട് ഇയാൾ തിരികെ കേരളത്തിൽ എത്തി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചുവരികയായിരുന്നു. ഇതരസംസ്ഥാന ക്യാമ്പുകളിൽ നടത്തിയ വിവിധ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുടുങ്ങിയത്. വിളപ്പിൽശാല സി.ഐ എൻ. സുരേഷ് കുമാർ, എസ്.ഐ ഗംഗാ പ്രസാദ്, എ.എസ്.ഐമാരായ ആർ.വി. ബൈജു, ആനന്ദക്കുട്ടൻ, സി.പി.ഒമാരായ ഹരി, രതീഷ്, അജിൽ എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. അറസ്റ്റിലായ റിബുൻ അഹമ്മദ്. Ribun Ahammad.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.