*കുടുംബശ്രീ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയമിച്ച സംഭവത്തിലാണ് ഇടപെടൽ തിരുവനന്തപുരം: സെൻസസ്, ദുരന്തനിവാരണ ചുമതലകൾ, പാർലമെന്‍റ്-നിയമസഭ-തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് ചുമതലകൾ ഒഴികെ വിദ്യാഭ്യാസേതര പ്രവർത്തനങ്ങൾക്ക് അധ്യാപകരെ നിയമിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവ്. പത്തനംതിട്ട സ്വദേശി എസ്. രാജേഷ് നൽകിയ പരാതിയിലാണ് നടപടി. പത്തനംതിട്ടയിലെ വിവിധ പഞ്ചായത്തുകളിൽ അധ്യാപകരെ കുടുംബശ്രീ മിഷൻ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമിച്ചെന്നും ഇതുമൂലം കുട്ടികൾക്ക് പഠനസമയം നഷ്ടപ്പെടുമെന്നും ആരോപിച്ചായിരുന്നു ഹരജി. വിഷയത്തിന്‍റെ അടിയന്തര പ്രാധാന്യം മനസ്സിലാക്കി കമീഷൻ എതിർകക്ഷികളെ പങ്കെടുപ്പിച്ച് ഓൺലൈൻ ഹിയറിങ് നടത്തി. അധ്യാപകരെ കുടുംബശ്രീ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമിച്ചത് അറിഞ്ഞിട്ടില്ലെന്നും ഇത് സ്കൂളുകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. തുടർന്ന് അധ്യാപകരെ ഇത്തരം ഡ്യൂട്ടിക്ക് നിയോഗിക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉൾപ്പെടെയുള്ളവരും ഉറപ്പുവരുത്തണമെന്ന് കമീഷൻ നിർദേശിച്ചു. സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും കമീഷൻ അംഗം റെനി ആന്‍റണി ഉത്തരവിൽ വ്യക്തമാക്കി. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.