കഴക്കൂട്ടം: തൃക്കാക്കരയിലെ യു.ഡി.എഫ് വിജയം ആഘോഷിച്ചുകൊണ്ടും കെ-റെയിൽ പദ്ധതിക്കുവേണ്ടി നിലകൊള്ളുന്ന എൽ.ഡി.എഫിനെ പരാജയപ്പെടുത്തിയ തൃക്കാക്കര ജനതയെ അഭിനന്ദിച്ചുകൊണ്ടും മുരുക്കുംപുഴ സമരസമിതിയുടെ ആഭിമുഖ്യത്തിൽ വിജയാഘോഷം നടത്തി. കെ-റെയിൽ പദ്ധതിക്കെതിരെയുള്ള ശക്തമായ ജനവികാരമാണ് തൃക്കാക്കര തെരഞ്ഞെടുപ്പിലൂടെ ഉണ്ടായിരിക്കുന്നത്. അതിനാൽ കെ-റെയിൽ ഉപേക്ഷിക്കാൻ സർക്കാർ തയാറാകണം. സമരപരിപാടികൾ കൂടുതൽ ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു. സമരപ്രവർത്തകർ ലഡു വിതരണം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തുകൊണ്ടാണ് ആഘോഷം നടത്തിയത്. മുരുക്കുംപുഴ സമരസമിതി പ്രസിഡന്റ് എ.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ എ. ഷൈജു അധ്യക്ഷത വഹിച്ചു. ഷുജാഹുദീൻ, മുംതാസ് ബീഗം, അജിത, ഉണ്ണികൃഷ്ണൻ, അമ്മൂസ് സുരേഷ്, മുഹമ്മദ് ഈസ, വാർഡ് മെംബർ കെ.പി. ലൈല, സമരസമിതി വനിതാ നേതാവ് നസീറ സുലൈമാൻ, എം.എ. ഷാജിഖാൻ എന്നിവർ സംസാരിച്ചു. photo file name: IMG-20220603-WA0118.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.