വിവാഹമോചനം ആവശ്യപ്പെട്ട് ഭർതൃസഹോദരൻ യുവതിയെ മർദിച്ചു

കാട്ടാക്കട: വിവാഹ മോചനം ആവശ്യപ്പെട്ട് ഭർതൃസഹോദരൻ യുവതിയെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കയറി മർദിച്ചു. കാട്ടാക്കട കട്ടക്കോട് കുന്നുവിളാകത്ത് വീട്ടിൽ ആശക്കാണ് (28) മർദനമേറ്റത്. പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട ചാരുപാറ ഡ്രൈവിങ് സ്‌കൂളിൽ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. സ്ഥാപനത്തിലെത്തിയ ബിജു, ആശയെ കാണണമെന്നും ഭർത്താവിന്‍റെ ജ്യേഷ്ഠൻ ആണെന്നും പറഞ്ഞു. ആശയെ കണ്ടയുടൻ വിവാഹ മോചന കരാറിൽ ഒപ്പിടാൻ ആവശ്യപ്പെടുകയായിരുന്നു. ഭർത്താവ് വരട്ടെ അപ്പോൾ ഒപ്പിടാമെന്ന്​ പറഞ്ഞ്​ യുവതി ബിജുവിനെ അവഗണിച്ചു. ഇതിൽ പ്രകോപിതനായോടെയാണ് ഇയാൾ യുവതിയെ മർദിച്ചത്. തുടര്‍ന്ന് നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ആന്തരിക അവയവത്തിന്​ ക്ഷതം സംഭവിച്ചിരിക്കാമെന്ന നിഗമനത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബിജുവിനെ പൊലീസിന് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.