കേരള രാഷ്ട്രീയത്തിന്‍റെ ഗതി നിർണയ സൂചിക -സുധീരൻ

തിരുവനന്തപുരം: ഇടതു മുന്നണിയുടെ അധാർമികമായ അധികാര ദുർവിനിയോഗത്തിനും അവസരവാദ രാഷ്ട്രീയത്തിനും കനത്ത പ്രഹരമേൽപിച്ച്​ യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസ് നേടിയ ഉജ്ജ്വല വിജയം കേരള രാഷ്ട്രീയത്തിന്‍റെ ഗതി നിർണയ സൂചികയെന്ന്​ കോൺഗ്രസ്​ നേതാവ്​ വി.എം. സുധീരൻ. പി.ടി. തോമസ് ഉയർത്തിപ്പിടിച്ച രാഷ്ട്രീയ മൂല്യങ്ങൾ പിന്തുടരുന്ന ഉമക്ക് സ്ഥാനാർഥി എന്ന നിലയിൽ ജനസമൂഹത്തിൽ കിട്ടിയ വൻ സ്വീകാര്യതയാണ് ഫലത്തിൽ പ്രതിഫലിക്കുന്നത്. നിയോജക മണ്ഡലത്തിലുടനീളം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നേരിട്ട് നേതൃത്വം നൽകിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെയുള്ള ജനങ്ങളുടെ അവിശ്വാസ പ്രകടനം കൂടിയാണ്​ തെരഞ്ഞെടുപ്പ്​ ഫലമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.