അധ്യാപക ഒഴിവ്

നെടുമങ്ങാട്: സർക്കാർ ടെക്നിക്കല്‍ ഹൈസ്കൂളിൽ ഹൈസ്കൂൾ ടീച്ചർ ഫിസിക്കൽ സയൻസ്, ട്രേഡ്സ്മാൻ (കാർപ്പൻെററി), ട്രേഡ്സ്മാൻ (ടൂ ആൻഡ് ത്രീ വീലർ മെയിന്‍റനൻസ്), ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ), ട്രേഡ്സ്മാൻ (ഫിറ്റിങ്​) തസ്തികകളിൽ ഓരോ താൽക്കാലിക (ദിവസവേതന അടിസ്ഥാനത്തില്‍) ഒഴിവുണ്ട്. ട്രേഡ്സ്മാൻ: യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ടി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഐ.ടി.ഐ/വി.എച്ച്.സി.ഇ/കെ.ജി.സി.ഇ/ഡിപ്ലോമ യോഗ്യരായ അപേക്ഷകര്‍ക്ക് ചുവടെ ചേർക്കുന്ന സമയക്രമത്തിൽ സ്കൂളിൽ നടക്കുന്ന അഭിമുഖപരീക്ഷയിൽ പങ്കെടുക്കാം. ട്രേഡ്സ്മാൻ (ടൂ ആൻഡ് ത്രീ വീലർ മെയിന്‍റനൻസ്): ജൂൺ എട്ടിന് രാവിലെ 10ന്, ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ): ജൂൺ എട്ടിന് രാവിലെ 11.30ന്, ട്രേഡ്സ്മാൻ (കാർപ്പെൻഡറി): ജൂൺ എട്ട്​ ഉച്ചക്ക് 1.30ന്, ട്രേഡ്സ്മാൻ (ഫിറ്റിങ്​) ജൂൺ എട്ടിന് ഉച്ചക്ക് 2.30ന്. ഫിസിക്കൽ സയൻസ് ഹൈസ്കൂൾ തലത്തില്‍ ഫിസിക്കൽ സയൻസ് ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യതയുള്ള അപേക്ഷകര്‍ക്ക് ജൂൺ ഒമ്പതിന് രാവിലെ 10ന് സ്കൂളിൽ നടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയോടെ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0472 2812686.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.