കിളിമാനൂർ: മടവൂർ പഞ്ചായത്തുതല പ്രവേശനോത്സവം ഞാറയിൽകോണം മുസ്‌ലിം എൽ.പി.എസിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിവിധ ജീവികളായി വേഷമിട്ട കുട്ടികൾ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പുത്തൻ കൂട്ടുകാരെ സ്വീകരിച്ചു. വർണത്തൊപ്പികളും ബാഡ്ജുകളും പൂമ്പാറ്റകളും നൽകിയാണ് നവാഗതരെ വരവേറ്റത്. പഞ്ചായത്തുതല പ്രവേശനോത്സവം മടവൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് റസിയാദേവി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വി.ജി. സിന്ധുവും കുട്ടികളും ചേർന്ന് അക്ഷരദീപം തെളിച്ചു. പ്രവേശനോത്സവഗാന ദൃശ്യാവിഷ്കാരവും സംഗീത ശിൽപവും അരങ്ങേറി. പി.ടി.എ പ്രസിഡൻറ് സജീർ കപ്പാംവിള അധ്യക്ഷത വഹിച്ചു. യോഗത്തിൽ പള്ളിക്കൽ എസ്.എച്ച്.ഒ ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. മടവൂർ പഞ്ചായത്ത് പ്രസിഡൻറ് ബിജുകുമാർ, വികസന സ്ഥിരംസമിതി അധ്യക്ഷൻ ഷൈജുദേവ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ ഉണ്ണിത്താൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ അഫ്സൽ, ദീപ, ബി.ആർ.സി ട്രെയിനർ ടി.എസ്. കവിത, സ്റ്റാഫ് സെക്രട്ടറി ഡി. ബീന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.