പാലോട്: മാന്തുരുത്തി ടി.കെ.എം.എൽ.പി.എസിലെ പുതുതായി പണിപൂർത്തിയായ കെട്ടിടം വിദ്യാർഥികൾക്കായി തുറന്നുകൊടുത്തു. ഡി.കെ. മുരളി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ മന്ദിരവും പാചകപ്പുരയും നിർമിച്ചത്. മന്ദിരം ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, ജില്ല പഞ്ചായത്ത് അംഗം സോഫി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീജ ഷാജഹാൻ, സ്കൂൾ മാനേജർ എം. അൻവർ, പ്രഥമാധ്യാപിക ആർ. സ്നേഹലത, പി.ടി.എ പ്രസിഡന്റ് ആർ. രമ്യ, എം.പി.ടി.എ പ്രസിഡന്റ് ആൻസി മൻസൂർ എന്നിവർ സംസാരിച്ചു. ഫോട്ടോ : മാന്തുരുത്തി ടി.കെ.എം.എൽ.പി.എസിൽ പുതുതായി പണിപൂർത്തിയായ കെട്ടിടം ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.