ഗ്രാമസഭ യോഗം

വെള്ളറട: പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പാല്‍ക്കുളങ്ങര വാര്‍ഡ് വാര്‍ഷിക പദ്ധതി രൂപവത്കരണ സംഘിപ്പിച്ചു. വികസന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കൽ, ചെമ്മൺ പാതകള്‍ നവീകരിക്കുക, തെരുവ് വിളക്കുകള്‍ സ്ഥാപിക്കുക, ഇടതുകര കനാല്‍ നവീകരിക്കുക, പരമ്പരാഗത നീര്‍ച്ചാലുകള്‍ മാലിന്യ മുക്തമാക്കുക, പച്ചക്കറി, പാല്‍, മുട്ട തുടങ്ങിയവയില്‍ സ്വയം പര്യാപ്തത നേടുക തുടങ്ങിയ വാര്‍ഷിക പദ്ധതികള്‍ക്ക് രൂപം നല്‍കി. അംഗന്‍വാടി, കുടുംബാരോഗ്യ കേന്ദ്രം, സേവാഗ്രാം ഗ്രാമകേന്ദ്രം, പകല്‍വീട് തുടങ്ങിയവക്ക് വസ്തുവാങ്ങി കെട്ടിടങ്ങള്‍ നിർമിക്കാനും പദ്ധതിയില്‍ ലക്ഷ്യമിടുന്നു. പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് അമ്പലത്തറയിൽ ഗോപകുമാർ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് എസ്. ബിന്ദു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കാനക്കോട് ബാലരാജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ റെജികുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കാക്കണം മധു, ജയചന്ദ്രന്‍, ധന്യ പി. നായര്‍, സ്‌നേഹലത, വിമല, സചിത്ര, ആസൂത്രണ സമിതി അംഗങ്ങളായ അനശ്വര, വേലുക്കുട്ടി പിള്ള, കൃഷി ഓഫിസര്‍, മേരിലത, രാഘുല്‍, കോഓഡിനേറ്റര്‍ മിഥുന്‍ കൃഷ്ണ എന്നിവര്‍ സംസാരിച്ചു. ചിത്രം. പാല്‍ക്കുളങ്ങര വാര്‍ഡ് വാര്‍ഷിക പദ്ധതി രൂപവത്കരണ പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.